22-grass
കോവിഡ് പോസിറ്റീവ് ആയ വിട്ടിലെ പശുവിന് നൽകാൻ പുല്ലുമായി പോകുന്ന ജനപ്രതിനിധി

പന്തളം : പന്തളം നഗരസഭയിൽ കൊവിഡ് പോസിറ്റീവായ വീട്ടിലെ പശുക്കൾക്ക് പുല്ല് പറിച്ച് നൽകി മാതൃകയായി ജനപ്രതിനിധി. പന്തളം നഗരസഭ 18-ാം ഡിവിഷനിലെ ജനപ്രതിനിധി അംബികാ രാജേഷാണ് സമീപത്തെ പറമ്പിൽ നിന്ന് പുല്ല് പറിച്ച് കൊവിഡ് രോഗിയുടെ വീട്ടിലെത്തിച്ചത്. നിലവിൽ വാർഡിലെ കൊവിഡ് ബാധിതർക്ക് വാർഡ് മെമ്പറുടെയും വാർഡ് ജാഗ്രതാസമതിയുടെയും നേതൃത്വത്തിൽ പലവ്യഞ്ജനങ്ങളും പച്ചക്കറികളും മറ്റും എത്തിച്ച് നൽകാറുണ്ട്. ആ കൂട്ടത്തിലാണ് കന്ന്കാലികൾക്കുള്ള പുല്ലിന്റെ കാര്യവും വീട്ടുകാർ പറഞ്ഞത്. തുടർന്ന് പെട്ടിഓട്ടോറിക്ഷയിൽ നിറയെ പുല്ലും ഒപ്പം കച്ചിത്തിരികളും വീട്ടിൽ എത്തിക്കുകയായിരുന്നു. വാർഡ് ജാഗ്രതസമതി അംഗങ്ങളായ കെ.കമലാസനൻ പിള്ള, ദീപു ജി, മധുകുമാർ നിലയ്ക്കൽ, മുരളീധരക്കുറുപ്പ്, ഡി രാജു, പ്രദീപ് കുരമ്പാല എന്നിവരും ഒപ്പം ഉണ്ടായിരുന്നു.