അടൂർ: അടൂർ നഗരസഭയിലെ 28 വാർഡുകളിലും ആദ്യ ഘട്ടമായി മൂന്ന് വീതം പൾസ് ഓക്സീ മീറ്ററുകൾ നൽകി .വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർക്ക് ആശാവർക്കർമാർ മുഖേന പരിശോധന നടത്തുന്നതിന് വേണ്ടിയാണിത് നൽകിയത്.നിയുക്ത ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. ചെയർമാൻ ഡി സജി അദ്ധ്യക്ഷനായിരുന്നു. വൈസ് ചെയർപേഴ്സൺ ദിവ്യ റജി മുഹമ്മദ്, പാർലമെന്ററി പാർട്ടി നേതാവ് അഡ്വ. എസ്. ഷാജഹാൻ, യു ഡി എഫ് പാർലമെന്ററി പാർട്ടി നേതാവ് ഡി.ശശികുമാർ, സ്റ്റാന്റിംഗ് കമ്മറ്റി ഭാരവാഹികൾ, വാർഡ് കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.