rajeev
രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം കെ.പി.സി.സി. സെക്രട്ടറി പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു

തിരുവല്ല: മുൻപ്രധാനമന്ത്രിയും എ.ഐ.സി.സി അദ്ധ്യക്ഷനുമായിരുന്ന രാജീവ് ഗാന്ധിയുടെ മുപ്പതാമത് രക്തസാക്ഷിത്വദിനം തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കെ.പി.സി.സി. സെക്രട്ടറി പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ശിവദാസ് യു,പണിക്കർ, കെ.പി. രഘുകുമാർ, സണ്ണി തോമസ്, ജിനു തുമ്പുംകുഴി, അലക്സ് പുതുപ്പള്ളി, തോമസ് വർഗീസ്, സജി എം.മാത്യു, കെ.ജെ മാത്യു എന്നിവർ പങ്കെടുത്തു.