തിരുവല്ല: യൂത്ത് കോൺഗ്രസ് കവിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അനുസ്മരണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മണിരാജ് പുന്നിലം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജിനു ബ്രില്യന്റ് അദ്ധ്യക്ഷത വഹിച്ചു. എബിൻ മാത്യു, സുജിത്ത് മാത്യു, ഡെന്നീസ് ഈപ്പൻ, ബോബി അശോകൻ, ജിനു ജോൺ, യോന്നാച്ചൻ, വിനു മാത്യു, ജോൺസൺ, കാർത്തിക, റൂബൻ ജേക്കബ്, രാജൻ മണ്ണാമുറി എന്നിവർ പങ്കെടുത്തു.