പെരുമ്പെട്ടി:ജനങ്ങളെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത് തടയാനെത്തിയ പെരുമ്പെട്ടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏൽപ്പിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവ് റിമാൻഡിൽ. പെരുമ്പെട്ടി വെള്ളയിൽ ഓലോലിക്കുഴിയിൽ ജയിംസ് ഈപ്പന്റെ മകൻ അലൻ ജയിംസ് (മുത്ത് 25) നെയാണ് പെരുമ്പെട്ടി പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം ചാലാപ്പള്ളി ജംഗ്ഷനിൽ യുവാവ് അക്രമാസക്തനായി പ്രശ്‌നമുണ്ടാക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് അത് തടയാൻ എത്തിയ എസ്.ഐ ബോസ് ബേബിയെയും, സിപിഒ രാഗേഷിനെയും ഇയാൾ ആക്രമിക്കുകയായിരുന്നു തുടർന്ന് എസ്.ഐ അനീഷിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തിയാണ് യുവാവിനെ കീഴ്‌പ്പെടുത്തിയത്. പരിക്കേറ്റ എസ് ഐ അനീഷും സിപിഒ ഒലിവറും ,റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് ഇൻസ്പക്ടർ ചന്ദ്രദാസ്.എസ്, എസ്‌ഐമാരായ അനീഷ്.എ, ബോസ് പി ബേബി, എസ്.സി.പി.ഒ അൻസീം പി എച്ച്, സി പി ഒ മാരായ ഒലിവർ വർഗീസ്, ജയ്‌സൺ സാമുവൽ, രാഗേഷ് എന്നിവരുടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.