തിരുവല്ല: കേരള കേന്ദ്ര സർവകലാശാലയുടെ കീഴിൽ തിരുവല്ലയിൽ പ്രവർത്തിക്കുന്ന നിയമ പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഭീകരവിരുദ്ധ ദിനം ആചരിച്ചു .നിയമ പഠന വിഭാഗം മേധാവി ഡോ.കെ.ഐ. ജയശങ്കറിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗം പി.ടി.എ. പ്രസിഡന്റ് അഡ്വ.ജേക്കബ് ജോൺ ഉദ്ഘാടനം ചെയ്തു.. ഫാക്കൽറ്റി കൗൺസിൽ സെക്രട്ടറിയും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.ജെ .ഗിരീഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.ഗവേഷക വിദ്യാർത്ഥി അഡ്വ. ചിന്ദു ജോസഫ്, അസിസ്റ്റന്റ് പ്രൊഫസർ ഡോ.എസ്.മീര എന്നിവർ സംസാരിച്ചു.