കോന്നി: ബ്ലോക്ക് പഞ്ചായത്ത് അതുമ്പുംകുളം ഡിവിഷനിൽ നടത്തിവരുന്ന കരുതൽ പദ്ധതിയിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ മണ്ണീറ ഗിരിവർഗ കോളനി നിവാസികൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ ഉദ്ഘാടനം ചെയ്തു. ഷാജി ശങ്കരത്തിൽ, ഷിനു അറപ്പുരയിൽ, പ്രദീപ് കുമാർ. കെ, മഞ്ചു മണ്ണീറ, റിജോ മണ്ണീറ എന്നിവർ പ്രസംഗിച്ചു.
കോന്നി: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. പ്രസിഡന്റ് എസ്.സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. പ്രവീൺ പ്ലാവിളയിൽ, പി.എച്ച് ഫൈസൽ, ഷിനു അറപ്പുരയിൽ, പ്രദീപ് കുമാർ .കെ, രല്ലു പടയനിക്കൽ, ലിനു വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.