ചെങ്ങന്നൂർ : ചെറിയനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ 30-ാം രക്തസാക്ഷിത്വ ദിനാചരണം നടത്തി. ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു. അഡ്വ.ദിലീപ് ചെറിയനാട്, ഷാജി പഴയ കാലായിൽ, സിബി സജി, പ്രമോദ് ചെറിയനാട്, കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.