ചെങ്ങന്നൂർ : ബുധനൂർ പഞ്ചായത്തിൽ എഴുപത് വർഷം പഴക്കമുള്ള പൊതുകിണർ കന്നത്ത മഴയെ തുടന്ന് ഇടിഞ്ഞുതാണു. ഉളുന്തി ഇൻഫന്റ് ജീസസ് സ്‌കൂളിന് കിഴക്ക് കുറ്റിയിൽ പുരയിടത്തിനോട് ചേർന്നുള്ള കിണറിന്റെ ഒരു വശമാണ് ഇടിഞ്ഞത്. പഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു അറിയിച്ചതനുസരിച്ച് മാവേലിക്കരയിൽ നിന്ന് അഗ്‌നിരക്ഷാസേന എത്തി കിണർ പരിശോധിച്ച ശേഷം വേലികെട്ടി. കിണർ മണ്ണിട്ട് പൂർണമായി മൂടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.