പത്തനംതിട്ട: കൊവിഡ് രണ്ടാം തരംഗം ഹോട്ടൽ വ്യവസായത്തെ വീണ്ടും തകിടം മറിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ജില്ലയിലെ നാൽപ്പതോളം ഹോട്ടലുകളാണ് പൂട്ടിയത്. ലോക്ക്ഡൗണിൽ പാഴ്‌സൽ സർവീസ് മാത്രം നടത്തി പിടിച്ചു നിൽക്കാൻ സാധിക്കില്ല എന്നതിനാൽ ജില്ലയിലെ 80 ശതമാനം ഹോട്ടലുകളും പൂർണമായും അടച്ചിട്ടിരിക്കുകയാണ്. ഇതിനാൽ കെട്ടിട വാടക - വൈദ്യുതിബില്ല്, ബാങ്ക് പലിശ എന്നിവയ്ക്ക് ഇളവ് നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മാണിക്യം കോന്നിയും സെക്രട്ടറി ജാഫറും ആവശ്യപ്പെട്ടു.