ചെങ്ങന്നൂർ : കൊവിഡ് ബാധിതർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും സഹായവുമായി കൊടികുന്നിൽ സുരേഷ് എം.പിയുടെ ഓഫീസ്. ചെങ്ങന്നൂരിലെ ഓഫീസിൽ നിന്ന് ഇതിനോടകം രണ്ടായിരത്തോളം പേർക്കാണ് പൊതിച്ചോറും അരിയും പലചരക്ക് സാധനങ്ങളും പച്ചക്കറി കിറ്റുകളും നൽകിയത്. കൊവിഡ് രോഗികളെ ആശുപത്രികളിൽ എത്തിക്കാൻ വാഹന സൗകര്യവും നൽകുന്നുണ്ട്. ഇത് കൂടാതെ സാനിറ്റൈസർ, മാസ്‌ക് എന്നിവയും വിതരണം ചെയ്യുന്നു. ലോക്ഡൗൺ തീരുന്നതുവരെ സേവനം തുടരുമെന്ന് കൊടികുന്നിൽ സുരേഷ് എം.പി പറഞ്ഞു.