ചെങ്ങന്നൂർ : മലങ്കര ഓർത്തഡോക്‌സ് സഭ സൺഡേ സ്‌കൂൾ ഭദ്രാസന സംഗമം ഇന്ന് ഉച്ചക്ക് 2.30ന് ഓൺലൈനായി നടക്കും. ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ.മാത്യൂസ് മാർ തിമോത്തിയോസ് ഉദ്ഘാടനം ചെയ്യും. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ഡോ.നൈനാൻ വി.ജോർജ്ജ് അദ്ധ്യക്ഷനാവും. ഫാ.ഡോ.വർഗീസ് വർഗീസ് മുഖ്യപ്രഭാഷണം നടത്തും. യൂണിറ്റ് പ്രസിഡന്റുമാരും പ്രധാനദ്ധ്യാപകരും അടക്കം മൂന്നൂറ് അംഗങ്ങൾ പങ്കെടുക്കും.