ചെങ്ങന്നൂർ : കുട്ടികളുടെ സാംസ്‌കാരിക സംഘടനയായ ബാലസംസ്‌കാര കേന്ദ്രം ട്രസ്റ്റ് കുട്ടികൾക്ക് പോഷകാഹാരങ്ങളും ഭക്ഷ്യകിറ്റും നൽകി. കൊവിഡ് ബാധിതരും ക്വാറന്റീനിൽ കഴിയുന്നവരുമായ കുട്ടികളുള്ള 200 വീടുകളിലാണ് കിറ്റ് നൽകിയത്. വിതരണ ഉദ്ഘാടനം ട്രസ്റ്റ് പ്രസിഡന്റ് എസ്.പരമേശ്വര ശർമ്മ നിർവഹിച്ചു. ചടങ്ങിൽ എസ്.മണികണ്ഠൻ, ഡോ.കെ.ശ്രീജിത്ത്, എൻ.സതീഷ്, പി.ബി വേണുഗോപാൽ എന്നിവർ പങ്കെടുത്തു.