ചെങ്ങന്നൂർ : എല്ലാ തലങ്ങളിലുമുള്ള ജനവിഭാഗങ്ങളുടേയും പിന്തുണയോടെ ചരിത്ര വിജയം സ്വന്തമാക്കി വീണ്ടും അധികാരത്തിലേറിയ പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരിന് കേരള ഗണക മഹാസഭയുടെ ഡയറക്ടർ ബോർഡ് ആശംസകളും പൂർണസഹകരണവും അറിയിച്ചു. പിന്നാക്ക വിഭാഗങ്ങളുടെ ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഈ മന്ത്രിസഭയ്ക്ക് സാധിക്കുമെന്നും ഏഴുലക്ഷത്തില്പരം വരുന്ന ഗണക സമുദായത്തിന്റെ ശക്തമായ പിന്തുണ സർക്കാരിനുണ്ടാകുമെന്നും ജനറൽ സെക്രട്ടറി ജി.നിശീകാന്ത് പറഞ്ഞു. വിവിധ ജില്ലാ ഭാരവാഹികൾ പങ്കെടുത്ത യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ.ഷാജികുമാർ അദ്ധ്യക്ഷനായി.