ഇലവുംതിട്ട: ഈന്താറ്റുപാറ പുഞ്ചയിലെ വെള്ളക്കെട്ടിലിറങ്ങിവർ ജാഗ്രത പാലിക്കണമെന്ന് ആ രോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.പാടത്ത് കൊയ്ത്തിനിറങ്ങിയചിലരിൽ എലിപ്പനി രോഗ ലക്ഷണങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. മെഴുവേലി,കുളനട പഞ്ചായത്തുകളിലെ പൂപ്പൻകാല,പ്ലാവിനാൽ എന്നിവിടങ്ങളിലുള്ള രണ്ടുപേർ വണ്ടാനം, തിരുവല്ല മെഡിക്കൽ കോളേജുകളിൽ രോഗ നിരീക്ഷണത്തിലാണ്. പലരും പി.എച്ച്.സികളിൽ ചികിൽസ തേടിയിട്ടുണ്ട്. ഇന്നലെയാണ് പ്രദേശത്ത് പരക്കെ പലരിലും പണി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ കണ്ടത്. ഡി.എം.ഓയുടെ നിർദേശത്തെ തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർമാർ സ്ഥലത്തെത്തി നടപടികൾ എടുത്തുവരുന്നു.