ചെങ്ങന്നൂർ: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള ജില്ലയിലെ അഞ്ചു പഞ്ചായത്തുകളിൽ രണ്ട് പഞ്ചായത്തുകൾ ചെങ്ങന്നൂർ മണ്ഡലത്തിൽ. മേയ് 13 മുതൽ 19 വരെയുള്ള ശരാശരി കണക്ക് പ്രകാരം ഏറ്റവും കൂടുതൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളത് (50.82 ശതമാനം) പുളിങ്കുന്ന് പഞ്ചായത്തിലാണ്. ചെങ്ങന്നൂർ മണ്ഡലത്തിലെ പുലിയൂർ 42.40 ശതമാനം, തിരുവൻവണ്ടൂർ 40.71ശതമാനം എന്നീ പഞ്ചായത്തുകളിലാണ് 40 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ളത്. ചെങ്ങന്നൂർ നഗരസഭയിൽ 21.09 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മുളക്കുഴ പഞ്ചായത്ത് വാർഡ് 12ലെ ലക്ഷം വീട് കോളനി ഉൾപ്പെടുന്ന പ്രദേശം നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചു. വെണ്മണി പഞ്ചായത്തിലെ വാർഡ് 10 നിയന്ത്രിത മേഖലകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.