ചെങ്ങന്നൂർ : പുഞ്ചയിൽ നിന്ന് 250 ലിറ്റർ കോട പിടിച്ചു. എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പുലിയൂർ കോട്ടത്തറ കോളനിയിൽ നിന്ന് കോട കണ്ടെത്തിയത്. അസ്സി.എക്‌സൈസ് ഇൻസ്‌പെക്ടർ അരുൺകുമാർ, പ്രിവന്റീവ് ഓഫീസർ സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.