പന്തളം: പെരുമ്പുളിക്കൽ വാർഡിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പെരുമ്പുളിക്കൽ കയറ്റുവിള ലക്ഷം വീട് കോളനിയെ കണ്ടെയ്ൻമെന്റ് സോണായി കളക്ടർ പ്രഖ്യാപിച്ചു. കോളനി അടച്ചതിനാൽ കോളനിയിലെ നൂറുകണക്കിന് ആൾക്കാർ ബുദ്ധിമുട്ടിലായി. ഈ സാഹചര്യത്തിൽ ജാഗ്രതാ സമിതി ഇവർക്കാവശ്യമായ സാധനങ്ങൾ വീടുകളിൽ എത്തിച്ചു നൽകി .എല്ലാ രാഷ്ട്രീയ കക്ഷികളുടെയും സാമുദായിക സംഘടനയുടെയും ഭാരവാഹികൾ ഈ പ്രവർത്തനത്തിൽ പങ്കാളികളായി. അണു നശീകരണം, മരുന്ന് വിതരണം, പച്ചക്കറിക്കിറ്റ്, പലചരക്ക്. ബോധവൽക്കരണം എന്നിവയിലും മാതൃകാപരമായ രീതിയാണ് ജാഗ്രതാ സമിതി നടപ്പിലാക്കുന്നത്. മറ്റ് എവിടെയും കാണാത്ത രീതിയിലുള്ള സഹായം നാട്ടുകാരുടെ ഭാഗത്തു നിന്നും ലഭിക്കുന്നുണ്ട്.. ജാഗ്രതാ സമിതി
ചെയമാനും വാർഡ് മെമ്പറുമായ എ.കെ.സുരേഷ്, മുൻ ബ്ലോക്ക് പഞ്ചായത്തംഗം ,രഘു പെരുമ്പുളിക്കൽ, കെ.കെ കൃഷ്ണകുമാർ ,ശ്യാംകുമാർ.കെ എസ്ഗിരീഷ് കുമാർ, കെചന്ദ്രശേഖര കുറുപ്പ് ,ആശാ പ്രവർത്തക ഉഷഎന്നിവർ പങ്കെടുത്തു.