മല്ലപ്പള്ളി : കുന്നന്താനം ഗ്രാമപഞ്ചായത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നാല് ദേവാലയങ്ങൾ അരലക്ഷം രൂപയുടെ സഹായങ്ങൾ എത്തിച്ചു. കുന്നന്താനം സെന്റ്. ജോസഫ് കത്തോലിക്കാപള്ളി, ആഞ്ഞിലിത്താനം സെന്റ് മേരീസ് യാക്കോബാ സുറിയാനി പള്ളി, വള്ളമല സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്‌സ് പള്ളി, കവിയൂർ ശാലേം മാർത്തോമാ പള്ളി എന്നിവിടങ്ങളിൽ നിന്നാണ് എത്തിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ്ബാബുവും ഭാരവാഹികളും അറിയിച്ചു.