പന്തളം: ദിനം പ്രതികൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോൾ പന്തളം മുൻ സിപ്പാലിറ്റിയിൽ ആശാവർക്കറെ നിയമിക്കാത്തത് മുൻസിപ്പൽ ഭരണ കർത്താക്കളുടെ പിടിപ്പുകേടും വാർഡിലെ ജനങ്ങളോടുള്ള അവഹേളനവുമാണെന്ന് കൗൺസിലർ കെ.ആർ രവി ആരോപിച്ചു. ഈ അവസ്ഥ ബന്ധപ്പെട്ട ഡിപ്പാർട്ടുമെന്റിനേയും, മുൻസി പ്പൽ അധികാരികളേയും ധരിപ്പിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല. ഈ നിലപാടിൽ പ്രതിഷേധിച്ച് സമര പരിപാടി ആരംഭിക്കുമെന്ന് കെ.ആർ രവി അറിയിച്ചു.