പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 877 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്ത് നിന്ന് വന്നതും നാലു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 872 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 98,330 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 90,994 പേർ സമ്പർക്കം മൂലംരോഗം ബാധിച്ചവരാണ്.ജില്ലയിൽ ഇന്നലെ 1486 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 84745 ആണ്.
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ
ഏഴു പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
1) മല്ലപ്പുഴശേരി സ്വദേശി (58),
2) കടമ്പനാട് സ്വദേശിനി (74),
3) ചന്ദനപ്പളളി സ്വദേശിനി (65),
4) മല്ലപ്പളളി സ്വദേശിനി (61),
5) വെച്ചൂച്ചിറ സ്വദേശി (47),
6) തിരുവല്ല സ്വദേശിനി (77),
7) റാന്നിപഴവങ്ങാടി സ്വദേശി (55)