തിരുവല്ല: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ബി.ജെ.പി, സേവാഭാരതി പ്രവർത്തകർ ചേർന്ന് മനൻകരച്ചിറയിൽ പച്ചക്കറികിറ്റും ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്തു. കൊവിഡ് ബാധിതർ, നിരീക്ഷണത്തിൽ കഴിയുന്നവർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, കിടപ്പു രോഗികൾ, എന്നിവർക്കാണ് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു നൽകുന്നത്. കൂടാതെ നഗരസഭയുടെ ജനകീയ ഹോട്ടലിൽ നിന്ന് ആഹാരം എത്തിച്ചു നൽകുന്നുമുണ്ട്. സുധീഷ്, അഖിൽ കുമാർ, രാധാകൃഷ്ണൻ, അനിൽകുമാർ, തിരുവല്ല രാധാകൃഷ്ണൻ, മനു എന്നിവരുടെ നേതൃത്വം നൽകുന്നു.