കടുമീൻചിറ : കൊവിഡ് ബാധിച്ചു വീടുകളിൽ നീരിക്ഷണത്തിൽ കഴിയുന്ന നാറാണംമൂഴി പഞ്ചായത്തിലെ നാലാം വാർഡിൽ സേവാഭാരതിയുടെ സഹായം ഹസ്തം. കൊവിഡ് പോസിറ്റീവായ വീടുകളിൽ നിത്യേന പൊതിച്ചോർ എത്തിച്ചു നൽകുകയാണ് നാലാം വാർഡിലെ സേവാഭാരതീയുടെ പ്രവർത്തകർ. കൂടാതെ പച്ചക്കറി കിറ്റും, പലവ്യഞ്ജനങ്ങളും എത്തിച്ചു കൊടുക്കുന്നുണ്ട്. കൊവിഡ് നിയന്ത്രണ വിധേയമാകുംവരെ എല്ലാം ദിവസവും പൊതിച്ചോർ നൽക്കുന്നതായിരിക്കുമെന്നു സേവഭാരതിയുടെ കോർഡിനേറ്റർ അനിൽ കുമാർ അറിയിച്ചു. സേവഭാരതിയുടെ സഹായങ്ങൾക്ക് ബന്ധപ്പെടുക 7510690579, 9207017576..