തിരുവല്ല: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തി. നഗരസഭ 18-ാം വാർഡിൽ ഇരുവള്ളിപ്ര കോട്ടയിൽ കെ.സി വർഗീസിന്റെ സംസ്കാരമാണ് കൗൺസിലർ ലെജു പുളിക്കത്തറയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയത്.