പുല്ലാട് : ഐരാക്കാവ് റസിഡന്റ് അസോസിയേഷൻ കോയിപ്രം പ്രൈമറി ഹെൽത്ത് സെന്റർ, പെയിൻ ആൻഡ് പാലിയേറ്റീവ് ഇരവിപേരൂർ ഏരിയ കമ്മിറ്റി എന്നിവിടങ്ങളിലേക്ക് പൾസ് ഓക്സി മീറ്ററുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജിജി മാത്യു, കോയിപ്രം പി.എച്ച്.സി യിലെ ജെ.എച്ച്. ഐ.സഞ്ജീവ് പുളിക്കൽ, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് എസ്.ലത എന്നിവർക്ക് അസോസിയേഷൻ പ്രസിഡൻ്റ് ജോൺസൺ കോയിത്തോടത്ത് മീറ്ററുകൾ കൈമാറി. സെക്രട്ടറി കെ.സ്.സതീഷ്, വാർഡംഗം മറിയാമ്മ ചെറിയാൻ, എബി മാവുട്ടുംപാറ, മനു രാജൻ കിഴക്കെ ചരുവിൽ, ജോയൽ ഇടിക്കുള എന്നിവർ പങ്കെടുത്തു.