പത്തനംതിട്ട: മഹാമാരിയുടെ കാലത്ത് കേന്ദ്രസർക്കാർ പെട്രോൾ ഡീസൽ വില അടിക്കടി വർദ്ധിപ്പിച്ച് മോട്ടോർ വാഹന മേഖലയിൽ പണിയെടുക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളെയും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് തള്ളിവിടുന്ന മോദി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഓട്ടോ ടാക്‌സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ സി.ഐ.ടി.യു പത്തനംതിട്ട ഏരിയ കമ്മിറ്റി നടത്തിയ ദീപം തെളിച്ചു സമരം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഇ.കെ ബേബി അഡ്വ.അബ്ദുൽ മനാഫ്,കെ.വൈ.ബേബി, ഷിബു മാത്യു എന്നിവർ സംസാരിച്ചു.