പള്ളിക്കൽ : പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ വാഹന സജ്ജീകരണത്തിൻ്റെയും പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ആംബുലൻസിൻ്റെയും പ്രവർത്തന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീനാദേവി കുഞ്ഞമ്മ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സുശീല കുഞ്ഞമ്മ കുറുപ്പ് ഫ്ലാഗ് ഓഫ് നിർവഹിച്ചു. കൊവിഡ് രോഗികളുടെ യാത്രാ സൗകര്യത്തിനും വാക്സിനേഷൻ ക്യാമ്പുകളിലേക്കുള്ള സഞ്ചാരത്തിനും ഇതര രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കും വേണ്ടി അഞ്ച് വാഹനങ്ങളാണ് ഗ്രാമപഞ്ചായത്ത് സജ്ജീകരിച്ചിരിക്കുന്നത്. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.മനു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജി ജഗദീശൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ.പി സന്തോഷ് .പി.ബി ബാബു , കുമാരി ആര്യ പഞ്ചായത്ത് ജനപ്രതിനിധികൾ രാഷ്ട്രീയ കക്ഷി നേതാക്കൾ പഞ്ചായത്ത് സെക്രട്ടറി ടി.എസ് സജീഷ് എന്നിവർ പങ്കെടുത്തു.