youth-congress
യൂത്ത് കോൺഗ്രസ് ആറൻമുള മണ്ഡലം കമ്മറ്റിയുടെ നിയന്ത്രണത്തിലുളള കൊവിഡ് പ്രതിരോധ ' സഹായവണ്ടി ' കെ.പി.സി സി ജനറൽ സെക്രട്ടറി അഡ്വ.കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്യുന്നു

ആറൻമുള : ആറൻമുള യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള രാജീവ് ഗാന്ധി ചാരിറ്റബിൾ ഫൗണ്ടേഷന്റെ 'സഹായവണ്ടി' ഫൗണ്ടേഷൻ രക്ഷാധികാരിയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ.കെ.ശിവദാസൻ നായർ ഫഗ് ഓഫ് ചെയ്തു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ലഭിക്കുന്ന സേവനങ്ങൾ രോഗികൾക്ക് (കൊവിഡ് ഉൾപ്പെടെ) ചികിത്സാപരമായ യാത്രകൾ, വീട്, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അണുനശീകരണ പ്രവർത്തനങ്ങൾ, രക്തദാനം, ദുരന്തനിവാരണ പ്രവർത്തനങ്ങൾ, അവശ്യ സാധനങ്ങൾ എത്തിച്ചു നൽകൽ, മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയുണ്ട്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമീർ, അബ്ദുൾ സലാം പ്രവർത്തകരായ സതീഷ് കെ.ബാബു, വിജിൻ രത്‌ന ദാസ്, മഹേഷ് കെ.ജി, ഹരീഷ് ഹരിപൂജ, ബസൻ, ജിജീഷ്, ടിനു തോമസ്, യദു പ്രസാദ്, പ്രശാന്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നു. ഫോൺ : 9847045665, 9747581476, 6282003939, 9947554561.