മല്ലപ്പുഴശേരി : പഞ്ചായത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മ കൊവിഡ് ബാധിച്ചവരും, ക്വാററ്റൈനിൽ കഴിയുന്നവരും, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതുമായ കുടുംബങ്ങൾക്ക് സഹായം എത്തിച്ചു നൽകി. പച്ചക്കറികൾ, പലചരക്ക് സാധനങ്ങൾ, മാസ്‌കുകൾ, സാനിറ്റൈസർ ഉൾപ്പെട്ട കിറ്റുകൾ പഞ്ചായത്തിലെ 110 കുടുംബങ്ങൾക്കാണ് നൽകിയത്. തോമസ് വർഗീസ്, ജിതിൻ രാജ്, ഷിബു കാഞ്ഞിക്കൽ, ജോയ് ജോർജ്, ജോസഫ് വിജയ് എന്നിവർ നേതൃത്വം നൽകി.