തിരുവല്ല: കേരളാ സ്റ്റേറ്റ് ടീച്ചേഴ്‌സ് സെന്റർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2-ാമത് അഖിലകേരള സ്‌കൂൾ എം.പി.വീരേന്ദ്രകുമാർ അനുസ്മര പ്രബന്ധ രചനാ മത്സരം നടത്തുന്നു. എം.പി. വീരേന്ദ്രകുമാറിന്റെ മലയാള ഭാഷാ സാഹിത്യസംഭാവനകൾ എന്നതാണ് വിഷയം. ഫുൾസ് ക്യാപ്പ് പേജിൽ എട്ട് പുറത്തിൽ കവിയാതെ വൃത്തിയായി കൈപ്പടയിൽ എഴുതിവേണം അയയ്ക്കാൻ. എൽ.പി.,യു.പി.,ഹൈസ്‌കൂൾ,എച്ച്.എസ്.എസ്. വിഭാഗക്കാർക്ക് അയയ്ക്കാം. എം.പി.വീരേന്ദ്രകുമാറിന്റെ ഒന്നാം ചരമവാർഷിക (മേയ് 28) ത്തോടനുബന്ധിച്ചാണ് മത്സരം. മേയ് 30നകം രചനകൾ റോയി വർഗീസ്, ഇലവുങ്കൽ, മുണ്ടിയപ്പള്ളി പി.ഒ., എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ. 9495104828.