ചെങ്ങന്നൂർ : ജാഗ്രതാ സമിതികൾക്ക് ചെങ്ങന്നൂർ നഗരസഭാ ഓക്‌സിമീറ്റർ നൽകാതിരുന്നതിന് പകരം നഗരസഭയിലെ 27 വാർഡിലേക്കും കേരള സ്റ്റേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ പൾസ് ഓക്‌സിമീറ്ററുകൾ വാങ്ങി നൽകി. ഓക്‌സിമീറ്ററുകൾ കെ.എസ്.ടി.എ ഭാരവാഹികൾ സി.പി.എം ഏരിയാ സെക്രട്ടറി എം.എച്ച് റഷീദിനെ ഏൽപ്പിച്ചു. ഇത് സി.പി.എം നഗരസഭാ അംഗങ്ങളായ സവിത.കെ.എസ്, ലതിക, വിജി.വി എന്നിവർക്ക് കൈമാറി. ചടങ്ങിൽ എ.കെ പ്രസന്നൻ, കെ.ബൈജു, ജോൺ ജേക്കബ്ബ്, എം.കെ മനോജ്, വി.വി അജയൻ, യു.സുഭാഷ്, എസ്.വിജയകുമാർ, അൻവർ, റോയ്.ടി.മാത്യു, ജോസഫ് മാത്യു എന്നിവർ പങ്കെടുത്തു.