ചെങ്ങന്നൂർ : കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ഉണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും ചുഴലിക്കാറ്റിലും നെല്ല്, എത്തവാഴ, കപ്പ, പച്ചക്കറി മുതലായ കൃഷികൾക്കുണ്ടായ നാശത്തിൽ ദുരിതത്തിലായ കർഷകർക്ക് സർക്കാർ അടിയന്തരമായി ധനസഹായം നൽകണമെന്ന് കർഷക യൂണിയൻ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ രാജൻ കണ്ണാട്ട് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അനിയൻ കോളൂത്ര അദ്ധ്യക്ഷനായി.പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജൂണി കുതിരവട്ടം, ഡോ.ഷിബു ഉമ്മൻ, ജില്ലാ വൈസ് പ്രസിഡന്റ് ചാക്കോ കയ്യത്ര, സെക്രട്ടറി ജിജി എബ്രഹാം കറുകേലിൽ, സജി എം.ജോസഫ്, അനിൽ ചെല്ലാട്ട്, മുൻസിപ്പൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അർച്ചന ഗോപി, കൗൺസിലർമാരായ ശരത് ചന്ദ്രൻ, കുമാരി.ടി എന്നിവർ സംസാരിച്ചു. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ നിന്നും ആദ്യമായി മന്ത്രി സ്ഥാനം ലഭിച്ച സജി ചെറിയാനെ യോഗം അനുമോദിച്ചു.