ചെങ്ങന്നൂർ : ദി ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഹോമിയോപ്പത്സ് തിരുവല്ല, ചെങ്ങന്നൂർ യൂണിറ്റ് കൊവിഡ് ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. കൊവിഡ് ബാധിച്ച് വീട്ടിൽ കഴിയുന്ന രോഗികൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആർ.ആർ.ടി വഴി ഹോമിയോ മരുന്ന് എത്തിച്ചുനൽകുന്നതിനാണ് കൊവിഡ് ഹെൽപ്പ് ഡെസ്‌ക് രൂപീകരിച്ചത്. സംസ്ഥാന പ്രസിഡന്റ് ഡോജോർഡിപോൾ ഉദ്ഘാടനം ചെയ്തു. രോഗികളുടെ ബന്ധുക്കൾക്ക് ഹോമിയോ ഡോക്ടരുമാരെ നേരിട്ട് കണ്ട് മരുന്ന് വാങ്ങാവുന്നതാണ്.