ചെങ്ങന്നൂർ : ലോക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന ദൂരയാത്രക്കാർക്കും തെരുവോരങ്ങളിൽ കഴിയുന്നവർക്കും രാത്രി ഭക്ഷണവുമായി കെ.എസ്.യു. കെ.എസ്.യു ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയാണ് ഭക്ഷണവിതരണം നടത്തുന്നത്. നിയോജക മണ്ഡലം പ്രസിഡന്റ് അൻസിൽ അസീസ് ഉദ്ഘാടനം ചെയ്തു. സച്ചിൻ കൊല്ലകടവ്, അജ്മൽ, ഗോപു, ജലാൽ, ബിബിൻ, അമീൻ, നൗഫൽ എന്നിവർ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി.