ചെങ്ങന്നൂർ : വെൺമണിയിൽ നിന്ന് എക്‌സൈസ് സംഘം 5.5 ലിറ്റർ ചാരായവും 70 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. വെൺമണി കുതിരവട്ടം കിഴക്ക് പടിഞ്ഞാറ്റേടത്ത് വടക്കേതിൽ ഗോകുൽ കൃഷ്ണന്റെ വീട്ടിൽ നിന്നാണ് ചാരായവും കോടയും പിടിച്ചെടുത്തത്. എക്‌സൈസ് സംഘത്തെ കണ്ട് ഗോകുൽ ഓടി രക്ഷപ്പെട്ടു. അസി.എക്‌സൈസ് ഇൻസ്‌പെക്ടർ വി.അരുൺ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സി.ഇ.ഓമാരായ ബി.പ്രവീൺ, ആകാശ് നാരായണൻ, അരുൺ ചന്ദ്രൻ, ജി.ശ്യാം, പത്മകുമാർ എന്നിവർ പങ്കെടുത്തു.