ചെങ്ങന്നൂർ : മാന്നാർ പഞ്ചായത്തിന്റെ പരിധിയിലെ കൊവിഡ് രോഗികൾക്കായി ഡൊമിസിലിയറി കെയർ സെന്റർ ആരംഭിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.ഇന്ദിരാദാസ് ഉദ്ഘാടനം ചെയ്തു. മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് രഗ്‌നമ്മ കുമാരി അദ്ധ്യക്ഷയായി. യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വത്സല, ആതിര.ജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബി.കെ.പ്രസാദ്, ഷീല, ബ്ലോക്ക് മെമ്പർ അനിൽ.എസ് അമ്പിളി എന്നിവർ പങ്കെടുത്തു.