24-forest
കൂടൽ പോലീസ് സ്റ്റേഷൻ പത്തിശ്ശേരി പറങ്ങാംത്തോട്ടം റോഡരികിലെ പറങ്ങാംത്തോട്ടം ഭാഗത്തുള്ള പൊന്തക്കാടുകൾ

കൂടൽ: പൊലീസ് സ്റ്റേഷൻ പത്തിശേരി പറങ്ങാംത്തോട്ടം റോഡരികിലെ പറങ്ങാംത്തോട്ടം ഭാഗത്തുള്ള പൊന്തക്കാടുകൾ നാട്ടുകാർക്ക് ഭീഷണിയാകുന്നതായി പരാതി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം കഴിഞ്ഞ പത്തുവർഷമായി കാടുകയറി കിടക്കുകയാണ്. ഇവിടെ കാട്ടുപന്നികളുടെയും, പാമ്പുകളുടെയും താവളമായി മാറിയതായി നാട്ടുകാർ ആരോപിക്കുന്നു. ഇവയുടെ ആക്രമണത്തിൽ നിന്ന് പലരും തലനാരിഴക്കാണ് രക്ഷപെട്ടിട്ടുള്ളത്. കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം വാർഡിലുൾപ്പെടുന്നതാണ് സ്ഥലം. റോഡിലൂടെ പോകുന്ന ബൈക്ക് യാത്രക്കാരും പലതവണ കാട്ടുപന്നികളുടെ മുന്നിൽപ്പെട്ടിട്ടുണ്ട്. ഇവിടെ നിരവധി പാമ്പുകൾ ഉള്ളതിനാൽ സമീപവാസികളും ഭയപ്പാടിലാണ് കഴിയുന്നത്. ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.