അടൂർ : പന്നിവിഴ സർവീസ് സഹകരണ ബാങ്ക് കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി അടൂർ നഗരസഭയ്ക്ക് പൾസ് ഓക്സിമീറ്ററുകകൾ വാങ്ങി നൽകി. അടൂർ നഗരസഭ ചെയർമാൻ ഡി.സജിക്ക് കൈമാറിപന്നിവിഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.സുരേഷ് ബാബു വിതരണോദ്ഘാടനം നിർവഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ റോണി പാണംതുണ്ടിൽ, ഭരണ സമിതി അംഗങ്ങളായ സേതുകുമാരൻനായർ, കെ.ജി വാസുദേവൻ ,ബാങ്ക് സെക്രട്ടറി എം.ജെ.ബാബു എന്നിവർ പങ്കെടുത്തു.