പന്തളം: എം.സി.റോഡിൽ പന്തളം ടൗൺ നവീകരണ പദ്ധതിയുടെ ഭാഗമായി നടന്നുവന്ന ഓട നിർമ്മാണം അശാസ്ത്രീതമെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ.പ്രവർത്തകർ ഓട നിർമ്മാണം തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് നിർമ്മാണം കരാറുകാർ നിറുത്തിവെച്ചു. എം.സി.റോഡിന്റെ നിർമ്മാണം കെ.എസ്.ടി.പി. ആരംഭിച്ച ഘട്ടത്തിൽ വിവാദമായ കെട്ടിടം പൊളിച്ച സ്ഥലത്തെ ഓട നിർമ്മാണമാണ് തർക്കത്തിൽ എത്തിയത്. ഇത് ടൗൺ നവീകരണത്തിനു തടസമാക്കുമെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം നഗരസഭാ കൗൺസിലർ ഷെഫീൻ റജീബ് ഖാന്റെ നേതൃത്വത്തിൽ സി .പി.എം.ലോക്കൽ കമ്മിറ്റി സെക്രട്ടറി എച്ച്.നവാസ് ഖാൻ , അംഗം റഹ്മത്തുള്ള, ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറി എ.ഷമീർ എന്നിവരാണ് നിർമ്മാണം തടഞ്ഞത്. അശാസ്ത്രിയമായി ഇപ്പോൾ നടത്തുന്ന ഓട നിർമ്മാണം നിറുത്തിവയ്ക്കണമെന്നും യു.ഡി.എഫ്. നേതാക്കളും ആവശ്യപ്പെട്ടു .കെ.എസ് ടി.പി അക്വയർ ചെയ്ത സ്ഥലം പൂർണമായി ഏറ്റെടുക്കാതെ ഓട നിർമ്മാണം നടത്തുന്നതുമൂലം റോഡിന്റെ വീതി കുറയുകയും തിരക്കേറിയ പന്തളം ടൗണിൽ ഇപ്പോഴുള്ള ട്രാഫിക് തടസം ഇരട്ടിയാകുമെന്നും ഇതിനാൽ കെ.എസ്.ടി.പി അക്വയർ ചെയ്ത സ്ഥലം പൂർണമായി ഏറ്റെടുത്തു ഓട നിർമ്മിക്കണമെന്നും യു.ഡി.എഫും ആവശ്യപ്പെട്ടു. ആർ എസ്.പി ദേശീയ നിർവാഹക സമിതി അംഗം അഡ്വ.കെ.എസ് ശിവകുമാർ ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റ് എ.നൗഷാദ് റാവുത്തർ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി സെക്രട്ടറി അഡ്വ.ഡി.എൻ തൃദീപ് കെ.ആർ രവി ,എ.ഷാജഹാൻ കെ.ആർ വിജയകുമാർ, പന്തളം മഹേഷ് , വേണുകുമാരൻ നായർ, പന്തളം വാഹിദ്, ഡി.പ്രകാശ് എന്നിവർ സംസാരിച്ചു.