റാന്നി: വലിയതോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. അങ്ങാടി ചെട്ടിമുക്ക് മുളളങ്കുഴി തടത്തിൽ ചക്കോയുടെ മകൻ ജോൺ ചക്കോയെ (20) ആണ് കാണാതായത്. ഇന്നലെ വൈകിട്ട് നാലിന് പുള്ളോലി പുതിയ പാലം നിർമ്മിക്കുന്നതിന് സമീപത്തെ തോട്ടിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഫയർഫോഴ്‌സും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എരുമേലി ഷെയർ മൗണ്ട് കേളേജിലെ മൂന്നാംവർഷ ബികോം വിദ്യാർത്ഥിയാണ്