പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശപ്രകാരം കൊവിഡ് കാലത്ത് അംഗങ്ങൾക്ക് ആശ്വാസമായി പത്തനംതിട്ട യൂണിയൻ. എല്ലാ ശാഖകൾക്കും ആദ്യഘട്ടമായി 5000 രൂപ വീതം സഹായധനം നൽകുവാൻ യൂണിയൻ കൗൺസിൽ തീരുമാനിച്ചു. യോഗത്തിൽ യൂണിയൻ പ്രസിഡണ്ട് കെ.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി.അനിൽകുമാർ, വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി സുന്ദരേശൻ, യോഗം ഡയറക്ടർ സി.എൻ വിക്രമൻ, കൗൺസിൽ അംഗമായ ജി. സോമനാഥൻ, പി. കെ പ്രസന്നകുമാർ, എസ്.സജിനാഥ്, കെ.എസ് സുരേശൻ, പി.വി രണേഷ്, പി.സലിംകുമാർ എന്നിവർ പങ്കെടുത്തു.

തണ്ണിത്തോട് മേടപ്പാറ ശാഖാ അംഗമായിരുന്ന പരേതയായ സുലോചനയുടെ കുടുംബത്തിന് ആദ്യ സഹായം യൂണിയൻ ഭാരവാഹികൾ വീട്ടിലെത്തി നൽകി.