ചിറ്റാർ: ലോക്ഡൗണിൽ ദുരിതമനുഭവിക്കുന്ന മൂഴിയാർ വനമേഖലയിലെ കാടിന്റെ മക്കളുടെ ഊരുകളിലേക്ക് കനിവും കരുതലുമായി ചിറ്റാർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്‌സ് ടിം മൂഴിയാറിൽ എത്തി കിറ്റുകൾ നൽകി. ആദിവാസി ഊരിലെ അന്തേവാസികൾക്ക് സുരക്ഷാമാർഗ നിർദ്ദേശങ്ങൾ നൽകിയതിനൊപ്പം ചിറ്റാർ വി.കെ എൽ ഗ്രൂപ്പിന്റെ സഹായത്തോടെ സഹാഹരിച്ച ഔഷധങ്ങൾ, വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയടങ്ങിയ കിറ്റുകൾ വിതരണവും ചെയ്തു. മൂഴിയാർ സായിപ്പുംകുഴി ആദിവാസി ഊരിൽ നർക്കോട്ടിക് സെൽ ഡി.വൈ.എ.സ്പി പ്രദീപ്കുമാർ വിതരണം ഉദ്ഘാടനം ചെയ്തു. എഡി.എൻ.ഒ സുരേഷ്‌കുമാർ, ചിറ്റാർ സ്‌കൂൾ സി.പി.ഒ അബ്ദുൾ സലാം, എസി.പി ഒ.ശശികല, പി.ടി.എ പ്രസിഡന്റ് കെ ജിഅനിൽകുമാർ, എസ്.എം.സി ചെയർമാർ രജി തോപ്പിൽ, അദ്ധ്യാപിക ശ്രീരേഖ ഹരീഷ്, പ്രോഗ്രാം കോ-ഓർഡിനറ്റർമ്മരായ രജിത്, സുരേഷ്, മൂഴിയാർ സ്‌കൂൾ അദ്ധ്യാപകൻ സുനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.