പന്തളം: പന്തളം നഗരസഭാ ഏഴാം വാർഡിൽ ആശാവർക്കറുടെ പ്രവർത്തനമില്ലാത്തതിൽ പ്രതിഷേധിച്ചും കൊവിഡിന്റെ പേരിൽ അഴിമതി നടത്തുകയും വാർ റൂം എന്ന പേരിൽ കൊവി‌ഡ് പ്രതിരോധത്തിന് സംവിധാനമുണ്ടാക്കാത്തതിലും സമസ്ത മേഖലയിലും പരാജയപ്പെട്ട പന്തളം മുനിസിപ്പൽ ഭരണ സമിതിക്കെതിരെ ഇന്ന് രാവിലെ 10 മുതൽ മുനിസിപ്പൽ ഓഫീസിന് മുമ്പിൽ യു.ഡി.എഫ് കൗൺസിലർമാർ സത്യാഗ്രഹ സമരം നടത്തും. യു.ഡി.എഫ് നേതാക്കളായ അഡ്വ.കെ.എസ് ശിവകുമാർ, അഡ്വ.ഡി.എൻ തൃദീപ് ,എ.നൗഷാദ് റാവുത്തർ.കെ.ആർ.രവി,ഷാജഹാൻ.ജോൺ തുണ്ടിൽ, 'കെ.ആർ.വിജയകുമാർ ,പന്തളം വാഹിദ് , വേണുകു മാരൻ നായർ.ഡി പ്രകാശ്, പന്തളം മഹേഷ് ,സുനിതാ വേണു ,രത്‌നമണി സുരേന്ദ്രൻ എന്നിവർ പ്രസംഗിക്കും..