റാന്നി: വലിയ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനെ തെരയുന്നത് കണ്ടുനിന്ന വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു. അങ്ങാടി, ചെട്ടിമുക്ക്, കരിങ്കുറ്റി വടക്കേതിൽ എം. എം. പരീദ് റാവുത്തർ (കുഞ്ഞുമോൻ-68) ആണ് മരിച്ചത് . ഇട്ടിയപ്പാറയിൽ പരീദ് സ്റ്റോഴ്‌സ് എന്ന സ്ഥാപനം നടത്തി വരികയാണ്. വലിയ തോട്ടിൽ കാണാതായ ജോൺ ചാക്കോയ്ക്കു വേണ്ടിയുള്ള തെരച്ചിൽ നടക്കുന്നത് കാണാനായി എത്തിയതായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് അങ്ങാടി പേട്ട ജുമാമസ്ജിദിൽ. ഭാര്യ : റംല ബീവി . മക്കൾ :നിഷാന, ആഷ്‌ന, സുബിൻ. മരുമക്കൾ: ഹാഷിം, മുഹമ്മദ്, ഷൈമ.