പത്തനംതിട്ട: വിവാഹ വേദിയിൽ വച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അൻപതിനായിരം രൂപ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജിന് നൽകി ഊർമ്മിളയും, ശ്രീജിത്തും മാതൃകയായി.സി.പി.എം അഴൂർ ബ്രാഞ്ച് അംഗം ഹരിതത്തിൽ ബി. ഹരികുമാറിന്റെയും സുജാതകുമാരിയുടെയും മകളാണ് ഊർമിള. കൊച്ചി ശ്രീനികേതനിൽ എ. ഗോപിനാഥന്റെയും, സുധയുടെയും മകനാണ് ശ്രീജിത്ത്. കൊടുന്തറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലായിരുന്നു വിവാഹം. പത്തനംതിട്ട നഗരസഭാ ചെയർമാൻ സക്കീർ ഹുസൈന്റെ വാക്‌സിൻ ചലഞ്ചിലേക്കും ഇവർ 5000 രൂപ സംഭാവന നൽകി.