പത്തനംതിട്ട: ലോക് ഡൗണിന്റെ ദുരിതം അനുഭവിക്കുന്നകൊവിഡ് ബാധിതരുടെ ഭവനങ്ങളിൽ ഭക്ഷ്യധാന്യക്കിറ്റുകൾ എത്തിച്ച് മാതൃകയാകുകയാണ് ഒരുപറ്റം ചെറുപ്പക്കാർ. ഇലന്തൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജിബിൻ ചിറക്കടവിലിന്റെ നേതൃത്വത്തിൽ, വിഷ്ണു പര്യാരം, അനൂപ് സത്യൻ, മിഥുൻ മനാഹരൻ, അമൽ ഏബ്രഹാം ജേക്കബ് എന്നിവർ ഭക്ഷ്യക്കിറ്റു വിതരണത്തിന് നേതൃത്വം നല്കി. തുടർന്നുള്ള ദിവസങ്ങളിലും കൊവിഡ് രോഗികളുടെ ഭവനങ്ങളിൽ യൂത്ത് കെയറിന്റെ ഭാഗമായി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.