ചെങ്ങന്നൂർ : മന്ത്രിപദം ഏറ്റെടുത്ത ശേഷം ചെങ്ങന്നൂരിലെത്തിയ സജി ചെറിയാന് ജന്മനാട് സ്വീകരണം നൽകി. സി.പി.എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി ഓഫീസിൽ എൽ.ഡി.എഫ് പ്രവർത്തകർ സജി ചെറിയാനെ സ്വീകരിച്ചു. ഏരിയ സെക്രട്ടറി എം.എച്ച് റഷീദ് മന്ത്രിയെ ഷാൾ അണിയിച്ചു. ജില്ലാ പഞ്ചായത്തംഗം ഹേമലത, സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് എം കെ.മനോജ്, പി.ആർ പ്രദീപ് കുമാർ, സി.ജയചന്ദ്രൻ, വി.വി അജയൻ, കെ.പി മുരുകേഷ് എന്നിവർ പങ്കെടുത്തു. മുളക്കുഴ പഞ്ചായത്ത്, കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി, കെ.എസ്.ടി.എ ചെങ്ങന്നൂർ സബ് ജില്ലാ കമ്മിറ്റി, വ്യാപാരിവ്യവസായി സമിതി, ജെ.സി.ഐ ചെങ്ങന്നൂർ എന്നീ സംഘടനകളും മന്ത്രിക്ക് സ്വീകരണം നൽകി. എം.എൽ.എ ഓഫീസിൽ എത്തിയ മന്ത്രിയെ ജനപ്രതിനിധികളും ഓഫീസ് സ്റ്റാഫും ചേർന്ന് സ്വീകരിച്ചു. നഗരസഭാ കൗൺസിലർമായ വി.എസ് സവിത, ലതികാ രഘു, വി.വിജി, രമേശ് പ്രസാദ്, ജിബിൻ ഗോപിനാഥ്, സി.വി ഷാജി, സജയൻ, കെ.ജെ ജോജോമോൻ എന്നിവർ പങ്കെടുത്തു.