റന്നി : റാന്നി എം.എൽ.എ അഡ്വ.പ്രമോദ് നാരായാണന്റെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് കേരളാകോൺഗ്രസ് (എം )റാന്നി നിയോജക മണ്ഡലം കമ്മിറ്റിസംഘടിപ്പിച്ച ആഘോഷം മുൻ എം.എൽ.എ രാജു ഏബ്രഹാമിന്റെ നേതൃത്വത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡന്റ് ആലിച്ചൻ ആറൊന്നിൽ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ജോർജ് ഏബ്രഹാം, സി.പി.എം ഏരിയ സെക്രട്ടറി പി.ആർ പ്രസാദ്, കെ.എസ്.സി ജില്ലാപ്രസിഡന്റ് റിന്റോ തോപ്പിൽ, ടി.എൻ ശിവൻകുട്ടി, അമൽ ഏബ്രഹാം, ബിബിൻ കല്ലാം പറമ്പിൽ, അനിയൻ കുഞ്ഞ് ഇളങ്കാവിൽ, കെ.ആർ രഞ്ജു, ക്‌ളീബോ ഡയസ്, സുരേഷ് ബാബു ഗ്രാന്റ് തുടങ്ങിയവർ സംസാരിച്ചു.