പത്തനംതിട്ട : ഭിന്നശേഷിക്കാരുടെ വീൽചെയർ പ്രവേശിക്കാനാകുംവിധം കെട്ടിടങ്ങളിലും ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും റാമ്പുകളും ലിഫ്റ്റുകളും നിർമ്മിയ്ക്കണമെന്ന അപേക്ഷയിൽ ആവശ്യമായ നടപടി സ്വീകരിയ്ക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് സാമുഹ്യ നീതി വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
ഭിന്നശേഷിക്കാരനും കേരള വികലാംഗ ഐക്യ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ റഷീദ് ആനപ്പാറ നൽകിയ അപേക്ഷയിലാണ് നടപടി. മിക്ക സർക്കാർ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യ കെട്ടിടങ്ങളിലും റാമ്പുകളോ ലിഫ്റ്റുഫുകളോ ഇല്ല. കെട്ടിടങ്ങളിലും ഓഫീസുകളിലും റാമ്പുകളും ലിഫ്റ്റുകളും നിർമ്മിക്കാൻ 2016ലെ ദേശിയ ഭിന്നശേഷി നിയമത്തിൽ നിർദേശമുണ്ടെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ റഷീദ് ആനപ്പാറ ചൂണ്ടിക്കാട്ടിയിരുന്നു.