അത്തിക്കയം : നാറാണംമൂഴി പഞ്ചായത്ത് വക ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിച്ചു വരുന്ന കെ.എസ്.ഇ.ബി ഓഫീസ് മുറി ഒഴിയുന്നത് സി.പി.എം- ഡി..വൈ..എഫ്..ഐ പ്രവർത്തകർ തടഞ്ഞു. വാടകയിനത്തെച്ചൊല്ലി കെ.എസ്.ഇ.ബിയും പഞ്ചായത്തും തമ്മിലുള്ള തർക്കമാണ് ഓഫീസ് നീക്കാൻ കാരണം. പൊതുജനങ്ങൾക്ക് വേഗത്തിൽ സേവനങ്ങൾ നൽകുന്നതിനുവേണ്ടി ഈ ഓഫീസ് തുടരേണ്ടത് ആവശ്യം ഉണ്ടെന്നുകാട്ടി കെ.എസ്.ഈ.ബി പഞ്ചായത്തിന് കത്ത് നൽകിയെങ്കിലും വാടക നൽകി പ്രവർത്തിച്ചു കൊള്ളാനായിരുന്നുപഞ്ചായത്തിന്റെ മറുപടി. തുടർന്ന് ഓഫീസ് മാറാൻ സ്ഥലത്തെത്തിയ കെ.എസ്.ഈ.ബി തൊഴിലാളികളെ തടഞ്ഞ് സി.പി.എം ,ഡി.വൈ.എഫ്.ഐ പ്രവർത്തകർ കെ.എസ്.ഈ.ബി ഓഫീസ് ഒഴിയാൻ അനുവദിക്കില്ലെന്ന് അറിയിച്ചു. തുടർന്നു നടന്ന പ്രതിഷേധ സമരം -ലോക്കൽ സെക്രട്ടറി എസ്.ആർ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു., ജ്യോതി ശ്രീനിവാസ് അദ്ധ്യക്ഷനായി. വി ജി റെജി, മിഥുൻ മോഹൻ, മനേഷ് അത്തിക്കയം എന്നിവർ സംസാരിച്ചു.